Advertisment

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും: നവംബര്‍ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താൻ സാധ്യത: തീയതി പ്രഖ്യാപിക്കുക ആരോഗ്യവിദഗ്ധര്‍, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത.

Advertisment

publive-image

ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയുമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

കോവിഡിന്റെ അതിവ്യാപനമുണ്ടായാൽ തെരഞ്ഞെടുപ്പും നീട്ടിവെക്കാനാണ് സാധ്യത.

 

election
Advertisment