Advertisment

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍ ,കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് മുന്നില്‍ ; അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍, വയനാട്ടില്‍ കുതിച്ച് പായുന്നു !

New Update

വാരാണസി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍.

Advertisment

publive-image

എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മോദി പിന്നോട്ട് പോകുകയായിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോഴായിരുന്നു മോദിയുടെ മുന്നേറ്റം. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായാണ് മുന്നില്‍.

അതേസമയം അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്. 2000 വോട്ടിനാണ് രാഹുല്‍ പിന്നില്‍. സ്മൃതി ഇറാനിക്കാണ് ഇവിടെ മുന്നേറ്റം. ബെഗുസരായില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പിന്നിലാണ്.

Advertisment