Advertisment

കേരളത്തില്‍ 10 ശതമാനം വോട്ടെണ്ണിത്തീരുമ്പോള്‍ ബി.ജെ.പി മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്ത്  ;  ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരിഫ് ലീഡ് ചെയ്യുന്നു

New Update

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടെണ്ണിത്തീരുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍ഗോഡും ബി.ജെ.പി രണ്ടാം സ്ഥാനത്താണുള്ളത്.

Advertisment

publive-image

അതേസമയം, 19 മണ്ഡലങ്ങളില യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരിഫ് ലീഡ് ചെയ്യുകയാണ്.പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം തുടരുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.കെ ശ്രീകണ്ഠന്‍ എല്‍.ഡി.എഫിന്റെ എം.ബി രാജേഷിനേക്കാള്‍ 20000 ത്തിലധികം വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.

എക്സിറ്റ് പോളുകളിലടക്കം എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കിയ മണ്ഡലമായിരുന്നു പാലക്കാട്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിലാണ് പാലക്കാട് ശ്രീകണ്ഠന്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുന്നത്.

Advertisment