Advertisment

തമിഴ്‌നാടും കേരളവും പിടിക്കാനാവാതെ ബി.ജെ.പി ; രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റിലും ലീഡില്ല

New Update

കോഴിക്കോട്: തമിഴ്‌നാടും കേരളവും പിടിക്കാനാവാതെ ബി.ജെ.പി. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല.

Advertisment

publive-image

കേരളത്തില്‍ യു.ഡി.എഫ് 19 സീറ്റിലും എല്‍.ഡി.എഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

2014 ല്‍ ഒരു സീറ്റ് തമിഴ്‌നാട്ടില്‍ നിന്ന് ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നു.

39 ലോക്സഭാ സീറ്റുകളില്‍ 31 ഇടത്തും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ 37 സീറ്റുകള്‍ നേടിയ അണ്ണാ ഡി.എം.കെ ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

Advertisment