Advertisment

സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി ;നിലവില്‍ തിരുവനന്തപുരത്ത് മാത്രം രണ്ടാം സ്ഥാനത്ത്‌ ; പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്  

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.

Advertisment

publive-image

ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്.

പി.സി ജോര്‍ജിന്റെ പിന്തുണയും ബിജെപിയെ തുണച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്. വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ.

Advertisment