Advertisment

താമര വാടി: വോട്ടെണ്ണലിന്റെ ഏകദേശ ചിത്രം പൂര്‍ത്തിയായി: കാവിക്കോട്ടകളില്‍ ഞെട്ടല്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മോദി: ബിജെപി കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചടക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നറിയപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുടെ പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടു. ബിജെപിയുടെ കോര്‍ കമ്മിറ്റിയോഗം അല്‍പസമയത്തിനകം ചേരും. ഏതു വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സെഞ്ച്വറിനേടി സീറ്റുകള്‍ തൂത്തുവാരി. 79 സീറ്റില്‍ ബിജെപി ഒതുങ്ങിയപ്പോള്ഡ 100 സീറ്റിലാണ് കോണ്‍ഗ്രസ്സ് മുന്നേറ്റം നടത്തുന്നത്. മറ്റ് പാര്‍ട്ടികള്‍ 20 സീറ്റ് നേടി.

ഛത്തീസ്ഗഢിലും 57 സീറ്റ് നേടി കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. 25 ല്‍ ബിജെപി ഒതുങ്ങി. മറ്റ് പാര്‍ട്ടികള്‍ 8 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

തെലങ്കാനയില്‍ ടിആര്‍എസ് അവിശ്വസിനീയമായ മുന്നേറ്റം നടത്തി. 84 സീറ്റില്‍ ടിആര്‍സ് മുന്നേറ്റം തുടരുന്നു. 26 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. ബിജെപി 2 ഉം മറ്റ് പാര്‍ട്ടികള്‍ 7 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

ഹിന്ദുഹൃദയ ഭൂമിയായ മധ്യപ്രദേശിലും കോണ്‍ഗ്രസ്സ് മുന്നേറ്റം തുടരുന്നു. 115 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ബിജെപി 103 സീറ്റിലും ബിഎസ്പി 12 സീറ്റിലും മുന്നേറുന്നു. മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍ പരാജയപ്പെട്ടു. 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സിന് മിസ്സോറാം നഷ്ടമായി. എംഎന്‍എഫിന് 28 സീറ്റില്‍ മുന്‍തൂക്കം. 7 സീറ്റ് നേടാനേ കോണ്‍ഗ്രസിനായുള്ളൂ. ബിജെപി ഒന്നില്‍ ഒതുങ്ങിയപ്പോള്‍ മറ്റു ചെറിയ പാര്‍ട്ടികള്‍ 4 സീറ്റ് നേടി.

election result
Advertisment