Advertisment

ടി.ഡി.പിക്ക് 25 സീറ്റുകള്‍ മാത്രം ;ആന്ധ്രാപ്രദേശില്‍ രാജിക്കൊരുങ്ങി ചന്ദ്രബാബു നായിഡു

New Update

തെലങ്കാന: ആന്ധ്രാ പ്രദേശില്‍ രാജിക്കൊരുങ്ങി ചന്ദ്രബാബു നായിഡു. ടി.ഡി.പിക്ക് 25 സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ 149 സീറ്റുകളുമായി മുന്നേറുകയാണ് വൈ.എസ്.ആര്‍.സി.പി. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റുപോലും ഇവിടെയില്ല.

Advertisment

publive-image

ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പിയുടെ വിജയ കുതിപ്പ് തുടരുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്.

വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ചന്ദ്രബാബുനായിഡുവിന്റേയും മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടേയും വസതിക്ക് ഏര്‍പ്പെടുത്തിയത്. നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് വൈ.എസ്.ആര്‍.സി.പി നേതൃത്വം അറിയിച്ചു.

ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.

Advertisment