Advertisment

തൃശൂരില്‍ രാജാജി മാത്യു തോമസ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, എറണാകുളത്ത് പി രാജീവ്, ഇടുക്കിയില്‍ ഡീന്‍ : കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ ;വയനാട്ടില്‍ മാത്രമല്ല അമേഠിയിലും രാഹുല്‍ തന്നെ മുന്നില്‍

New Update

തിരുവനന്തപുരം : 14 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഏഴിടങ്ങളില്‍ എല്‍ഡിഎഫും ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു .പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍ നില്‍ക്കുന്നു.

Advertisment

publive-image

പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്.

എറണാകുളത്തും മലപ്പുറത്തും യുഡിഎഫ് .വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിൽ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്. കണ്ണൂരിലെ ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചര്‍ മുന്നില്‍ നില്‍ക്കുന്നു . വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ‍് ചെയ്യുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമാണ് കേരളത്തില്‍ ബിജെപി നടത്താന്‍ പോകുന്നതെന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു.

കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ

തൃശൂര്‍: രാജാജി മാത്യു തോമസ്

ചാലക്കുടി: ബെന്നി ബഹനാന്‍

എറണാകുളം: പി രാജീവ്

ഇടുക്കി: ഡീന്‍ കുര്യാക്കോസ്

ആലപ്പുഴ: എ.എം ആരിഫ്

കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് അനുകൂലം. 214 വോട്ടുകളില്‍ പ്രേമ ചന്ദ്രന്‍ മുന്നില്‍. ആലപ്പുഴയില്‍ എ.എം ആരിഫും മുന്നില്‍ .

Advertisment