Advertisment

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം ; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു

New Update

തിരുവനന്തപുരം : തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് നേരീയ ലീഡുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

Advertisment

publive-image

പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ലീഡ് താഴേക്ക്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് ഇപ്പോഴും മുന്നാം സ്ഥാനത്താണ്.

ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറ്റം .1270 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.

Advertisment