Advertisment

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ ;ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം

New Update

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടു മുതല്‍ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെണ്ണല്‍.

Advertisment

publive-image

രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകളും ഇത്തവണയുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണല്‍.

ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികള്‍ എണ്ണും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

11 മണിയോടെ പഞ്ചായത്തിലെ ഫലം വരും. ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണം. ഉച്ചയോടെ പൂര്‍ണ്ണമായ ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍. എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും കൗണ്ടിംഗ് ടേബിളുകള്‍. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാകും.

election result tomarrow
Advertisment