Advertisment

പരാജയം അറിഞ്ഞില്ല എന്നാല്‍ ഒരു വ്യക്തി ജീവിച്ചിട്ടില്ല എന്നാണര്‍ത്ഥം ; ഉത്തര്‍പ്രദേശിലെ കനത്ത തോല്‍വി പാര്‍ട്ടിയെ തളര്‍ത്തില്ലെന്ന് ആര്‍.എല്‍.ഡി നേതാവ്

New Update

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനത്ത തോല്‍വി പാര്‍ട്ടിയെ തളര്‍ത്തില്ലെന്ന് ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി. പരാജയം അറിഞ്ഞില്ല എന്നാല്‍ ഒരു വ്യക്തി ജീവിച്ചിട്ടില്ല എന്നാണര്‍ത്ഥം എന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോയില്‍ ജയന്ത് പറയുന്നു.

Advertisment

publive-image

17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി എന്നിവരോടൊപ്പം സഖ്യം ചേര്‍ന്നാണ് ആര്‍.എല്‍.ഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിര്‍ന്ന ആര്‍.എല്‍.ഡി നേതാവ് അജിത് സിങിന്റെ മകനാണ് ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നിന്ന് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജയന്ത് ചൗധരി. ബി.ജെ.പിയുടെ സിറ്റിങ് എം.പി സത്യപാല്‍ സിങിനോടാണ് ജയന്ത് പരാജയപ്പെട്ടത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയമാണ് നേടിയത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.പിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്റെ അഭിനന്ദനങ്ങള്‍.

തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.പിമാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയും, പാവപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യം കെട്ടപ്പടുത്തുന്നതിന് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ തുടര്‍ന്നും ചെയ്യും’- ജയന്ത് പറയുന്നു.

Advertisment