Advertisment

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ 1,722 പ്രശ്നബാധിത ബൂത്തുകള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ 1,722 പ്രശ്നബാധിത ബൂത്തുകള്‍. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തെര‍ഞ്ഞെടുപ്പ്.

തിരുവനന്തപുരം സിറ്റി- 264, തിരുവനന്തപുരം റൂറല്‍- 253, കൊല്ലം- 249, കൊല്ലം റൂറല്‍- 216, പത്തനംതിട്ട- 194, ആലപ്പുഴ- 349, ഇടുക്കി- 197 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം.

ഡിസംബര്‍ പത്തിന് രണ്ടാംഘട്ടവും ഡിസംബര്‍ 14നു മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബര്‍ 16ന് ആണ് വോട്ടെണ്ണല്‍. ഡിസംബര്‍ 23നു മുന്‍പ് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കും.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റിന്റെ വിതരണം നാളെ മുതല്‍ ആരംഭിക്കും. സ്‌പെഷ്യല്‍ പോളിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന സമയം എസ്.എം.എസ്സിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിക്കും.

ബാലറ്റ് ലഭിക്കുമ്ബോള്‍ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കില്‍ വോട്ടര്‍ക്ക് അവ തപാലിലൂടെയോ ആള്‍വശമോ വോട്ടെണ്ണലിന് മുന്‍പ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം.

Advertisment