Advertisment

കോ​വി​ഡ് വ്യാ​പ​നം ;ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ചി​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 65 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ന​വം​ബ​റി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ക.

Advertisment

publive-image

ഇ​ന്ന് ചേ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ന​വം​ബ​ര്‍ 29 ന് ​മു​ന്‍​പ് ബി​ഹാ​ര്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നൊ​പ്പം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​ത്തു​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.ഇക്കൂട്ടത്തില്‍ സം​സ്ഥാ​ന​ത്തെ ച​വ​റ, കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഈ ​പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

election
Advertisment