Advertisment

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ;സര്‍വകക്ഷി യോഗം ഇന്ന് ചേരും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് ചര്‍ച്ച ചെയ്യാന്‍

സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്തു മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ആലോചനയുണ്ടാകും.

Advertisment

publive-image

കൊവി‍ഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ മാത്രം നിയമസഭ

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാം എന്നാണ് യുഡിഎഫ് നിലപാട്.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തണം എന്ന നിലപാടിലാണ്

ഇടതുമുന്നണിയിലെ ഭൂരിഭാഗം കക്ഷികളും ബിജെപിയും. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാവുന്ന സമവായ ഫോര്‍മുലയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

election
Advertisment