Advertisment

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിലെ ആശങ്കകള്‍ പരിഹരിക്കാന്‍ തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സം​സ്ഥാ​ന തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് യോ​ഗം ചേ​രു​ക.

Advertisment

publive-image

ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ 11 ന​കം ന​ട​ത്ത​ണ​മെ​ന്നും, എ​പ്പോ​ള്‍ എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചും വ​സ്തു​ത​ക​ളു​ടെ സ​മ​ഗ്ര​പ​രി​ശോ​ധ​ന ന​ട​ത്തി​യും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.

election
Advertisment