Advertisment

മീന്‍ പിടിക്കാന്‍ പോയ യുവാവിന് പാടശേഖരത്തെ വേലിയില്‍ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം; സംഭവം അങ്കമാലി മൂക്കന്നൂരിൽ

New Update

publive-image

അങ്കമാലി: മൂക്കന്നൂരിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂർ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീൻ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താബോർ പാലയ്ക്കാപ്പിള്ളി ജോസഫിന്റെ (ബേബി) മകൻ റോബിൻ പി.ജോസഫ് (34) ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രിയിലാണു സംഭവം. കാട്ടുപന്നികളിൽനിന്നു കപ്പക്കൃഷി സംരക്ഷിക്കാനായി വേലിയിൽ ഇട്ടിരുന്ന വൈദ്യുതകമ്പിയിൽ നിന്നാണു ഷോക്കേറ്റതെന്നു പൊലീസ് പറഞ്ഞു.

Advertisment