Advertisment

വൈദ്യൂതിചാര്‍ജ്ജ് വര്‍ധനവ്; അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉത്ഘാടനം ചെയ്തു

New Update

കോട്ടയം :അമിതമായ കറണ്ടു ചാർജ് വർദ്ധനവിനെതിരായും, ബി.പി.ൽ വിഭാഗക്കാർക്ക് വൈദ്യുതി ചാർജ് മൂന്നു മാസത്തേയ്ക്ക് പുർണ്ണമായും സൗജന്യമാക്കണമെന്നും, എ.പി.ൽ വിഭാഗത്തിൻ്റെ വൈദ്യുതി ചാർജ് 30 % കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ അയർക്കുന്നം കെഎസ്ഇബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉത്ഘാടനം ചെയ്തു.

publive-image

അയർക്കുന്നം മണ്ഡലം പ്രസിഡണ്ട് ശീ ജിജി നാകമറ്റം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ  ജോയി കൊറ്റം, ജെയിംസ് കുന്നപ്പള്ളി, ലിസമ്മ ബേബി, ജോയിസ് കൊറ്റം, ഷൈലജ റെജി, ബിനോയി നീറിക്കാട്, മോനിമോൾ ജോമോൻ, എന്നിവർ പങ്കെടുത്തു.

electricity5
Advertisment