Advertisment

കാട്ടാനകളെ തുരത്താനുള്ള കുങ്കിയാനകളുടെയും, വനപാലകരുടെയും ശ്രമം വിഫലമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: ആനകളെ കാടുകയറ്റാനുള്ള ആദ്യ ദിവസത്തെ ശ്രമം പരാജയം.ഞായറാഴ്ച്ച വീണ്ടും ശ്രമിക്കും. മൂന്നു മാസത്തിലധികമായി ആരംങ്ങോട്ട് കുളമ്പിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താനുള്ള കുങ്കിയാനകളുടെയും, വനപാലകരുടെയും ശ്രമം വിഫലമായി.

എളമ്പ്രംകാട്ടിൽ നിലയുറപ്പിച്ചിരുന്ന മൂന്ന് കാട്ടാനയെയും, ശനിയാഴ്ച്ച രാവിലെ മുതൽ ഓടിച്ചെങ്കിലും, റെയിൽപാളം വരെയെത്തിയ കാട്ടാനകൾ വീണ്ടും തിരിഞ്ഞോടി, എളംമ്പ്രം കാട്ടിൽ തന്നെ നിലയുറപ്പിച്ചു.

elephant
Advertisment