Advertisment

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസുള്ള കുഞ്ഞിന്‌ ദാരുണാന്ത്യം .

New Update

publive-image

പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ആനമട എസ്‌റ്റേറ്റിലെ ജോലിക്കാരനാണ് രാമചന്ദ്രന്‍.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിൽ രാമചന്ദ്രനും പരിക്കുണ്ട്. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

Advertisment