Advertisment

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു; നിര്‍ജലീകരണമാണ് പ്രശ്‌നമായതെന്ന്‌ വനംവകുപ്പ്

New Update

publive-image

കോഴിക്കോട്: ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കിണറിന് സമീപം കുഴഞ്ഞുവീണു. ആനയ്ക്ക വെളളവും മരുന്നുമെത്തിച്ചു. നിര്‍ജലീകരണമാണ് പ്രശ്‌നമായതെന്ന്‌ വനംവകുപ്പ് പറഞ്ഞു. പതിന്നാലുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ആനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ സോളർ പെൻസിങ്ങിന് എത്തിയ വനംവകുപ്പ് ജീവനക്കാരനാണ് കിണറ്റിൽ വീണ നിലയിൽ ആനയെ കണ്ടത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. അടുത്ത പകലില്‍ ആന കാടുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.

Advertisment