Advertisment

കാണാതായ മധ്യവയസ്‌ക്കന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി ; കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന് നിഗമനം

New Update

publive-image

ബത്തേരി: ബത്തേരി റെയിഞ്ചിന്റെ കീഴിലുള്ള പൊന്‍ കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ കോളൂര്‍ വനമേഖലയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയുടെ മകന്‍ ചെലവന്‍ (56) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാലുദിവസം മുമ്പ് കോളൂരിലെ മകളുടെ വീട്ടിലേക്കുപോയ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോളനിക്ക് സമീപം വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോട് ചേര്‍ന്ന് ആന പിണ്ഡവും മറ്റും കാണുന്നുണ്ട്. കൂടാതെ കാട്ടാന ആക്രമിച്ചു കൊന്നതായുള്ള ലക്ഷണങ്ങളുമുണ്ട്. ബത്തേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനപാലകരും തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.

wayanad news
Advertisment