കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് 14 വാര്‍ഡിലെ(ഇളങ്ങുളം) ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ന് നടത്തും. നാമനിർദേശ പത്രിക ജൂലൈ 23 വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 26 ന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 28 ആണ്.
വോട്ടെണ്ണൽ ഓഗസ്റ്റ് 12 ന് നടക്കും. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.