Advertisment

വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി.ഏലിക്കുട്ടി (83)യുടെ സംസ്ക്കാരം തിങ്കളാഴ്ച.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

തലവടി:സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ സുവിശേഷക സിസ്റ്റർ വി.ടി.ഏലിക്കുട്ടി (ഏലിക്കുട്ടി കൊച്ചമ്മ -83)യുടെ സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ 28ന് തിങ്കളാഴ്ച സഹോദരപുത്രൻ ആനപ്രമ്പാൽ,സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ .ജോൺസൺ വി.ഇടിക്കുളയുടെ വസതിയിൽ 9.00 ന് ആരംഭിക്കും.

Advertisment

publive-image

11.30ന് തലവടി സെൻ്റ് തോമസ് സി.എസ്.ഐ.പള്ളിയിൽ അഭി.ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷയിൽ അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ പങ്കെടുക്കും.

50 വർഷക്കാലം പരേത കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടവകകളിൽ പ്രേഷിത ദൗത്യം നിർവഹിച്ചിട്ടുണ്ട്.കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് ഇടവകയിൽ നിന്ന് വിരമിച്ചതിന് ശേഷവും 2009 വരെ സേവനമനുഷ്ഠിച്ചു.

elikutty funeral
Advertisment