Advertisment

എലീനയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസിലൂടെയാണ് പേളി ശ്രീനിഷ് താരദമ്ബതിമാര്‍ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തത്. അതുപോലെ ബിഗ് ബോസ് ഷോ നിമിത്തമായ മറ്റൊരു താരജോഡി കൂടി കേരളത്തിലുണ്ട്.

Advertisment

publive-image

അവതാരകയും നടിയുമായ എലീന പടിക്കലാണത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോഴാണ് രോഹിത്തുമായി എലീന ഇഷ്ടത്തിലാവുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു.

ബിഗ് ബോസ് ഷോ യിലൂടെയാണ് എലീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയെന്നും രോഹിത്തുമായുള്ള വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്നും എലീന വ്യക്തമാക്കി.

ഒടുവില്‍ ജനുവരി 20 ന് എലീനയുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വച്ച്‌ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ കൊണ്ടാണ് ചടങ്ങ് നടത്തിയത്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹ നിശ്ചയത്തില്‍ ബിഗ് ബോസിലെ താരങ്ങളും പങ്കെടുത്തു. അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, പരീക്കുട്ടി, രേഷ്മ രാജന്‍, മഞ്ജു പത്രോസ്, സുരേഷ്, പ്രദീപ് ചന്ദ്രന്‍, ദിയ സന എന്നിങ്ങനെയുള്ള താരങ്ങളാണ് ചടങ്ങിനെത്തിയ താരങ്ങള്‍. ബോട്ടില്‍ ഗ്രീന്‍ നിറത്തിലുള്ള വസ്ത്രങ്ങളിലായിരുന്നു ബിഗ് ബോസിലെ എലീനയുടെ സുഹൃത്തുക്കള്‍ എത്തിയത്.

elina engagement
Advertisment