Advertisment

മൂന്നാര്‍ എല്ലപ്പെട്ടിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം.എം.മണി

New Update

മൂന്നാര്‍ : മൂന്നാര്‍ എല്ലപ്പെട്ടിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.എം.മണി. ദേവികുളം പഞ്ചായത്തിന്‍റെ ഐ.എസ്.ഒ. പ്രഖ്യാപനവും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

publive-image

വിനോദ സഞ്ചാരകേന്ദ്രമായ മാട്ടുപ്പട്ടി, ടോപ് സ്റ്റേഷന്‍, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ അവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ദേവികുളത്ത് എത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ പോലീസ് സ്റ്റേഷന്‍ പണിയാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.

ellapetti police station
Advertisment