Advertisment

ഇ​ന്ത്യ​യോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്ക് പ​ണ​യം വെ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് മെ​ഹ​ബൂ​ബ​യു​ടെ മ​ക​ള്‍ ഇ​ല്‍​തി​ജ മു​ഫ്തി

New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്ക് പ​ണ​യം വെ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഇ​ല്‍​തി​ജ മു​ഫ്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​ന്ന​യി​ച്ചു​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ള്‍ ഇ​ല്‍​തി​ജ മു​ഫ്തി ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ത്.

Advertisment

publive-image

ജ​മ്മു കാ​ഷ്മീ​രി​ലെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളോ​ടും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത വി​രോ​ധ​മു​ണ്ട്. പ്ര​ത്യേ​കി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് അ​വ​ര്‍​ക്ക് ക​ടു​ത്ത വി​ദ്വേ​ഷം ആ​ണു​ള്ള​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നു​ച്ഛേ​ദം നീ​ക്കം ചെ​യ്ത ശേ​ഷം കാ​ഷ്മീ​രി​ല്‍ സ്വൈ​ര്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നുവെങ്കി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ താ​ന്‍ സ​ലാം വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഇ​ല്‍​തി​ജ തു​റ​ന്ന​ടി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ബ​ഹു​മാ​നം ഉ​ണ്ട്. എ​ന്നാ​ല്‍, അ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ അ​തോ ബോ​ധ​പൂ​ര്‍​വം രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഇ​ല്‍​തി​ജ ചോ​ദി​ച്ച​ത്.

Advertisment