Advertisment

ഇന്ത്യന്‍ എംബസി റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റിയുമായി ചേർന്ന് ‘ഇന്ത്യാ ദിനം’ 2019 സംഘടിപ്പിച്ചു .

author-image
admin
Updated On
New Update

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയും ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റിയുമായി ചേർന്ന് ‘ഇന്ത്യാ ദിനം’ 2019 സംഘടിപ്പിച്ചു ഓഗസ്റ്റ് 17 ന് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ സാംസ്കാരിക കൊട്ടാരത്തിൽ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തിനൊപ്പം സ്വദേശികളും വിദേശികളും  വിവിധ എംബസികളിലെ ഉദ്യോഗസ്ഥരും സാംസ്ക്കാരിക ചടങ്ങിന് സാക്ഷിയായി.

Advertisment

publive-image

ഭാരതത്തിന്‍റെ സാംസ്കാരിക പാരമ്പര്യവും വൈവിധ്യദ്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി പൗരന്മാർക്കി ടയിൽ ഇന്ത്യയുടെ ‘സോഫ്റ്റ് പവർ’ ആകർഷിക്കുന്നതിനും വേണ്ടിയാണ് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത് എംബസി സംഘടിപ്പിച്ച് വരുന്ന സാംസ്കാരിക പരിപാടി കളുടെ പരമ്പരയുടെ തുടര്‍ച്ചയായാണ് ‘ഇന്ത്യാ ഡേ’. എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചത്

publive-image

സൗദിയിലെ വിശിഷ്ടാതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗര ന്മാർ, ഇന്ത്യൻ പ്രവാസികൾ അടക്കം നിരവധി പേർ പരി പാടിയിൽ പങ്കെടുത്തു. സാംസ്ക്കാരിക പരിപാടി  അംബാസ ഡർ ഡോ. ഔസാഫ് സയീദ് ഉദ്ഘാടനം ചെയ്തു. സെക്കന്റ്‌ സെക്രട്ടറിയും പ്രോഗ്രാം കോഓര്‍ഡിനേറ്ററും മീഡിയ ചുമതല വഹിക്കുന്ന ഡോ: സി  റാം ബാബു അധ്യക്ഷത വഹിച്ചു .

publive-image

publive-image

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സാംസ്കാരിക പാരമ്പ ര്യവും ചരിത്രകാരന്മാരുടെ പ്രസക്തിയും പ്രവര്‍ത്തനവും ശക്തമാക്കാന്‍ ഇന്ത്യാ ദിനം പരിപാടിയിലൂടെ സാധിക്കുമെന്നും സൗദി പൗരന്മാർക്കിടയിൽ ഇന്ത്യൻ സാംസ്കാരിക വൈവിധ്യ ത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ വർദ്ധിപ്പിക്കുമെന്ന് അംബാസഡർ എടുത്ത് പറയുകയുണ്ടായി ഇന്ത്യാദിനം സംഘടി പ്പിക്കാന്‍ ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി ചെയ്തു തന്ന സഹകരണത്തിന് അംബാസിഡര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

publive-image

സാംസ്കാരിക പരിപാടിയില്‍ ക്ലാസിക്കൽ നൃത്തരൂപങ്ങളായ കുച്ച്പുടി, കഥക്, ഭരത്നാട്യം മുതൽ ഇൻസ്ട്രുമെന്റൽ, കർണാടക സംഗീതം അയോധനകല, മാജിക് ഷോ സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചി രുന്നു , ഉത്സവങ്ങൾ, വാസ്തുവിദ്യ, പ്രകൃതി സൗന്ദര്യം, നൃത്ത ങ്ങൾ ഭാരതത്തിന്‍റെ വിവിധസംസ്ഥാനങ്ങളിലെ സാംസ്കാരിക പാരമ്പര്യം ഉള്‍കൊള്ളുന്ന ചിത്ര പ്രദര്‍ശനം പരിപാടികളില്‍ വേറിട്ട്‌ നിന്നു.

publive-image

publive-image

ഇന്ത്യയിലെ 8 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ഉൾക്കൊള്ളുന്ന എക്സിബിഷൻ. വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്കാരം, പാരമ്പര്യം, വാസ്തുവിദ്യ, ജീവിത ശൈലി, വന്യജീവികൾ , നൃത്തകലാരൂപങ്ങള്‍ എന്നിവയെ ക്കുറിച്ച് അറിയാൻ ഇന്ത്യന്‍ സമൂഹത്തിനൊപ്പം സ്വദേശികള്‍ ക്കും വിദേശികള്‍ക്കും അവസരം ഒരുക്കുന്നതായിരുന്നു ഫോട്ടോ പ്രദര്‍ശനം

publive-image

വിവിധ ഇന്ത്യൻ റെസ്റ്റോറന്റുകൾ, ലുലു , സരവന ഭവൻ, മുംതാജ് റെസ്റ്റോറന്റ്, ഫഹദ് റെസ്റ്റോറന്റ്, അൽ കബീർ, ദർബാർ എന്നിവയുടെ പരമ്പരാഗതവുമായ ഇന്ത്യൻ വിഭവ ങ്ങൾ പാചകരീതിയിൽ പ്രദർശിപ്പിച്ചി രുന്നു, ഇത് സന്ദർശക രുടെയും പ്രേക്ഷകരുടെയും രുചി മുകുളങ്ങൾക്ക് സ്വാദും ആവേശവും നൽകി.

publive-image

ഇന്ത്യൻ ഹെന്ന/ മെഹെന്ദി ഇടല്‍ കുട്ടികളെയും സ്ത്രീകളെയും ഏറെ ആകര്‍ഷിച്ചു .പരമ്പരാഗത കേരള ബോട്ട് പശ്ചാത്തല ത്തിൽ നിര്‍മിച്ച കേരള ചുണ്ടന്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി ബോട്ടിനൊപ്പം ചിത്രങ്ങള്‍ എടുക്കുവാന്‍  വിദേശികളുടെയും സ്വദേശികളുടെയും വലിയ തള്ളികയറ്റം  തന്നെയാണ് കാണാന്‍ കഴിഞ്ഞത്.

publive-image ഇരു രാജ്യങ്ങളുടെയും സാംസ്ക്കാരിക തുടിപ്പുകള്‍ തൊട്ടുണര്‍ത്തിയ പരിപാടി പുതിയൊരു അനുഭവമായിമാറി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പരിപാടിയായി മാറി ഇന്ത്യാദിനം.

publive-image

publive-image

Advertisment