ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ നാട്ടിൽ നിര്യാതയായി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, September 12, 2018

റിയാദ്- റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ നാട്ടിൽ നിര്യാതയായി. ആലപ്പുഴ സ്വദേശിനി സോണിയ മോൾ (36) ആണ് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ മഞ്ഞപ്പിത്തം മൂലം മരിച്ചത്.

10 വർഷമായി എംബസിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. എംബസിയിലെ മെയിന്റനൻസ് ടെക്‌നീഷ്യൻ കൊല്ലം കടയ്ക്കൽ പ്രദീപിന്റെ ഭാര്യയാണ്.

അവധിയിൽ പോയ സോണിയ ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ പരിപാലിക്കുകയായിരുന്നു. ഇതിനിടയിൽ സോണിയയും രോഗബാധിതയാവുകയായിരുന്നു. ദമ്പതികൾക്ക് മക്കളില്ല.

×