Advertisment

എംബസി സ്കൂള്‍ കുട്ടികളെ ക്ലാസില്‍ന്ന് പുറത്താക്കിയതില്‍ പ്രവാസി പ്രതിഷേധിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്. എംബസി സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഫീസടച്ചില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രവാസി സാംസ്കാരി വേദി റിയാദ് സെക്രട്ടേറിയറ്റ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫീസടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ക്ലാസില്‍ നിന്ന് പുറത്താക്കില്ല എന്ന അംബാസഡറുടെ ഉറപ്പ് നിലനില്‍ക്കെത്തന്നെയാണ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisment

publive-image

ഫീസടക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കുന്നതായിരുന്നു സാധാരണ രീതിയെങ്കില്‍ കോവിഡ് കാലത്ത് അത് ഉടനടി പുറത്താക്കലായത് എങ്ങനെയെന്ന് മാനേജ്മെന്റ് വിശദീകരിക്കണം. ഒരു മാസത്തെ ഫീസ് അടക്കാന്‍ വൈകിയവരെയും പുറത്താക്കിയതായിട്ടാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മേലുള്ള ഇരുട്ടടിയായിപ്പോയി സ്കൂളിന്റെ നടപടി.

കൃത്യമായി ഫീസടച്ചവരെപ്പോലും സാങ്കേതിക പിഴവുകളുടെ പേരില്‍ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തതായും രക്ഷിതാക്കള്‍ പറയുന്നു. ക്ലാസ്സില്‍ നിന്ന് പുറത്താക്കുന്നത് കൊച്ചു കുട്ടികളിലടക്കം ഉണ്ടാക്കുന്ന മാനസികാഘാതത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത വിധമായിപ്പോയി സ്കൂള്‍ അധികൃതരുടെ നടപടി. അംബാസിഡറും എംബസി അധികൃതരും എത്രയും വേഗം വിഷയത്തില്‍ ഇടപെടണമെന്നും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസമാവും വിധം പരിഹാരമുണ്ടാക്കണമെന്നും പ്രവാസി സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

Advertisment