Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും; അടിയന്തിര കോണ്‍സുലര്‍ സേവനങ്ങളെ ബാധിക്കില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും. എന്നാല്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ മുന്‍കൂറായുള്ള അപ്പോയിന്റ്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കും.

cons1.kuwait@mea.gov.in എന്ന വിലാസത്തില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ അയക്കാം. മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ല.

വരും ആഴ്ചകളില്‍ എംബസി സംഘടിപ്പിക്കാനിരുന്ന പരിപാടികള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പുനക്രമീകരിച്ചിട്ടുണ്ട്.

Advertisment