Advertisment

മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്‍റെ ചിത്രം പങ്കുവെച്ച് എമി ജാക്സണ്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്‍റെ ചിത്രം എമി പങ്കുവച്ചിരിക്കുകയാണ്. കാറില്‍ ബേബി

സിറ്ററില്‍ കുഞ്ഞിനെ ഇരുത്തി കൈ പിടിച്ചിരിക്കുന്ന എമിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

Advertisment

publive-image

 

സെപ്തംബര്‍ 23നാണ് എമി ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ മകന് ജന്മം നല്‍കിയെന്ന് അറിയിച്ചത്. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച എമിയുടെ നെറുകയില്‍ ജോര്‍ജ് ചുംബിക്കുന്നതായിരുന്നു ആ ഫോട്ടോ.

2015 മുതൽ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും ഈ വര്‍ഷം തുടക്കത്തിലാണ് വിവാഹനിശ്ചയം നടത്തിയത്.

തന്‍റെ ഗർഭകാലത്തെ ഓരോ ഘട്ടവും ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു എമി. താരത്തിന്‍റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

യുകെയിലെ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

Advertisment