Advertisment

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. താല്പര്യമുള്ളവര്‍ക്ക് മാത്രം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാ൦

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബായ്: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യു.എ.ഇ ഉള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്ട്രേഷനാണ് താല്പര്യമുള്ള പ്രവാസികള്‍ക്ക് മാത്രം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദേശത്തോടെ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് നിര്‍ബന്ധമാക്കില്ല.

ജനുവരി ഒന്ന് മുതല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയില്‍ പോയി മടങ്ങിവരുന്നവര്‍  21 ദിവസത്തിന് മുമ്പ് മുതല്‍ 24 മണിക്കൂറിനുള്ളില്‍ വരെയായിരുന്നു രജിസ്‌ട്രേഷന്റെ സമയം. ഇ മൈഗ്രേറ്റ് പോര്‍ട്ടലില്‍ പേര് റജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

സാധാരണ ഗതിയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പാസ്പോര്‍ട്ട് ഉടമകള്‍ക്കായിരുന്നു ഇത് നിര്‍ബന്ധമാക്കിയിരുന്നത്. അതാണ് ഇപ്പോള്‍ നിര്‍ബന്ധമല്ലെന്ന് അറിയിച്ചിരിക്കുന്നത്.  സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

kuwait Pravasi
Advertisment