ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിച്ചു: യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ എയര്‍ലൈന്‍സ് ജീവനക്കാര്‍: വസ്ത്രം മാറുകയോ അല്ലെങ്കില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കുകയോ ചെയ്തില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈസന്‍സ് ജീവനക്കാര്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, March 14, 2019

ലണ്ടന്‍: ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ എയര്‍ലൈന്‍സ് ജീവനക്കാര്‍. മാര്‍ച്ച് രണ്ടിന് യുകെയിലെ ബിര്‍മിങ്ഹാമില്‍നിന്നും കാനറി ദ്വീപിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ എമിലി ഒക്കൊര്‍ണര്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.

വസ്ത്രം മാറുകയോ അല്ലെങ്കില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കുകയോ ചെയ്തില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലാെന്നായിരുന്നു തോമസ് കൂക്ക് എയര്‍ലൈന്‍സ് ജീവനക്കാര്‍ യുവതിയോട് പറഞ്ഞത്. ട്വിറ്ററിലൂടെ എമിലി തന്നെയാണ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിമാനത്തില്‍ പ്രവേശിച്ചത്. എന്നാല്‍ വിമാനത്തില്‍ കയറിയതോടെ നാല് ജീവനക്കാര്‍ തനിക്ക് ചുറ്റും കൂടിനില്‍ക്കുകയും വസ്ത്രം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ബലമായി പുറത്തേക്ക് കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി എമിലി പറഞ്ഞു.

×