Advertisment

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്; യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍

New Update

publive-image

ദുബായ്: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് യാത്രാ വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു.

യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

Advertisment