Advertisment

1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം.

01.01.1999 മുതല്‍ 20.11.2019 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക്, പുതുക്കാനായി 31.01.2020 വരെ സമയം അനുവദിച്ചിരുന്നു.

നിലവില്‍ സീനിയോരിറ്റി പുതുക്കാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ 9496003234 എന്ന വാട്‌സ്ആപ് നമ്പരില്‍ നിങ്ങള്‍ക്കു ശ്രദ്ധയില്‍പ്പെടുത്താം. ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരളയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്.

https://www.facebook.com/IPRDFactCheckKerala/posts/174796174192154

Advertisment