Advertisment

എം.ഇ.എസ് വിദ്യാഭ്യാസ എക്സലൻസ് അവാർഡും വൈജ്ഞാനിക കലാവിരുന്നുംസംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : മുസ്ലിം എഡ്യുകേഷണൽ സൊസൈറ്റി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്കോർ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ഖുർആൻ മനപ്പാടമാക്കിയവർക്കും ഗോൾഡ് മെഡലോടുകൂടി പുരസ്കാരം നൽകി ആദരിച്ചു.

Advertisment

publive-image

പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ് വിഷയത്തിൽ അമൽ ഫിറോഷ് തയ്യിൽ, അദീബാ അബ്ദുൽ റഹിമാൻ. കോമേഴ്സിൽ സുൽത്താന യൂനുസ്, ഹുദാ ഹാരീസ് (ഹുമാനിറ്റീസ് സ്ട്രീം )എന്നീ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും, ഖുർആൻ മന:പാഠമാക്കിയ ഐമൻ ആഷിഖ് അബ്ദുൽ റഹിമാൻ, ഫെമിൻ ഫാത്വിമ മൂത്താട്ട് തഹ്സീൻ റഹ് മാൻ മൂത്താട്ട്, ദാമിൻ എം യാക്കൂബ് എന്നിവർക്കും യഥാകൃമം മുഹമ്മദ് ഇക്ബാൽ. മലബാർ ഗോൾഡ് പ്രതിനിധി അബദുൽ ഗഫൂർ, ആഷിഖ് മുഹമ്മദ് , മുജീബ് മൂത്താട്ട് , സൈനുൽആബിദ്, സത്താർ കായംകുളം, മുഹമ്മദ് ഖാൻ, മൈമൂന അബ്ബാസ് എന്നിവർ മെമന്റോയും ഗോൾഡ് മെഡലും നൽകി അനുമോദിച്ചു.

publive-image

തഹ്സീൻ റഹ്മാന്റെ ഖിറാഅത്തോടു കൂടിയ ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രിൻസ് സത്താം ബിൻ അബ്ദുൽ അസീസ് യൂണിവേഴസിറ്റി അസി.പ്രഫസർ ഡോ. നസീമാ ഉത്ഘാടനം ചെയ്തു. സക്കാത്ത് സ്കോളർഷിപ് തുടങ്ങിയ എം. ഈ.എസ്സിന്റ പ്രവർത്തനങ്ങളെകുറിച്ച് സത്താർ കായംകുളവും, എകസലൻസ് അവാർഡിന്റെ ക്രൈറ്റീരിയയെ കുറിച്ച് ഷഫ്ന നിഷാനും വിശദീകരിച്ചു. ചടങ്ങിൽ അഷറഫ് വടക്കേവിള, നവാസ് റഷീദ്, ആഷിഖ് മുഹമ്മദ്, ഹബീബ് റഹ്മാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നിസാർ അഹമ്മദ്, സലീം പള്ളിയിൽ , സാജിദ് ആലപ്പുഴ, അൻവർ ഐദീദ്,സൈഫുദീൻ ഹെർഫി,മുഹമ്മദ് ഖാൻ,മുജീബ് മൂത്താട്ട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന കുട്ടികളുടെ വിത്യസ്ഥ വൈജ്ഞാനിക കലാപരിപാടികൾക്ക് എം.ഇ.എസ് വനിതാ വിംഗ് സാരഥികളായ ഷഫ്നാ നിഷാൻ,സെൽവ ഐദീദ്, ഷഫ്ന ഫൈസൽ, നജ്മ നിസാർ, ഡോ. യാസ്മിൻ, ഫർസാന അബ്ദുൽ അസീസ്, റസിയ സലീം, സൗദാ മുനീബ്, മോളി മുജീബ്, സാബിറാ ലബീബ് നേതൃത്വം നൽകി. ഫെമിൻ ഫാത്വിമ അവതാരകയാ യിരുന്നു. റിയാദിലെ വാനമ്പാടികളായ അലീനാ സാജിത്, നേഹ ഫാത്വിമ എന്നിവരുടെ ഗാനാലാപനങ്ങൾ പരിപാടികൾക്ക് കൊഴുപ്പേകി ജന.സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും, സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു

Advertisment