Advertisment

മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം നൂറായി ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

New Update

മുസഫർപുർ: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം നൂറായി.ഇന്ന് മാത്രം ഏഴു പേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളാണ് മരിച്ചത്.

Advertisment

publive-image

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കെജ്‌രിവാള്‍ ഹോസ്പിറ്റലില്‍ 17 കുട്ടികളുമാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 16 ദിവസമായി കുട്ടികളുടെ മരണം തുടർക്കഥയായി മാറിയിരിക്കുകയാണ്.

ഒന്നുമുതൽ പത്ത് വയസുവരെയുള്ള കുട്ടികളാണ് മരിച്ചിരിക്കുന്നത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

നിര്‍ജലീകരണം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാകുന്നതും അത്യുഷ്ണം കാരണമാണെന്നാണ് വിദഗ്ധരുടെ നിഗമനം.

Advertisment