Advertisment

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി

New Update

ദോഹ : ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. മലയാളികളായ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. പ്രവസാകളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. അതിനാല്‍ ലേബര്‍ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിന് പുറത്ത് പോകാനാകും.

Advertisment

publive-image

തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധിക്കുള്ളില്‍ ഖത്തറിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ യാത്ര ചെയ്യുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് ഇനി വേണ്ട. ഖത്തറിന്റെ തീരുമാനത്തെ രാജ്യാന്തര തൊഴില്‍ സംഘടന സ്വാഗതം ചെയ്തു. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ നല്ല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ തീരുമാനമെന്നും ഐഎല്‍ഒ വ്യക്തമാക്കി. തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്‌കരിച്ചത്. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിതെന്ന് അമീര്‍ വ്യക്തമാക്കി.

മുമ്പുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് സഞ്ചരിക്കുന്നതിന് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് ഇതിന്റെ ആവശ്യമില്ല. ലേബര്‍കോഡിനു പുറത്തുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നതിനുള്ള ചടട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് താമസിക്കാതെ ഉണ്ടാവും.

നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ പേരുകള്‍ രേഖപ്പെടുത്തിയ അപേക്ഷ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴിലുടമ സമര്‍പ്പിക്കണമെന്നത് പുതിയ നിയമത്തിലും വ്യക്തമാക്കുന്നു.

qatar
Advertisment