Advertisment

ആസ്ത്മയുടെ മരുന്നാണെന്ന് പറഞ്ഞ് നല്‍കിയത് പുലിയിറച്ചി; മൂന്ന് പേര്‍ പിടിയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കൊളംബോ: ആസ്ത്മയുടെ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുലിയിറച്ചി വില്‍പ്പന നടത്തിയ മൂന്ന് പേരെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. പുലിയെ കെണിവച്ച് പിടിച്ച് കൊലപ്പെടുത്തി മാംസം ഇവര്‍ മരുന്നാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു.

തട്ടിപ്പിനിരയായ ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ നിന്ന് 17 കി.ഗ്രാം പുലിയിറച്ചിയും പുലിയെ പിടിക്കാനുപയോഗിച്ച കെണിയും കണ്ടെടുത്തു. തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

Advertisment