Advertisment

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്ന് പിണറായി വിജയന്‍ . 0,1 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് ഇന്ന് സൗജന്യ റേഷന്‍ വിതരണം ചെയ്തത്.

Advertisment

publive-image

ബിപിഎല്‍, അന്ത്യോദയ എന്നീ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെയും അല്ലാത്തവര്‍ക്ക് ഉച്ചയ്ക്ക് ശേഷവുമായിരുന്നു വിതരണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക അപേക്ഷയും ആധാര്‍ വിവരങ്ങളും നല്‍കിയാല്‍ റേഷന്‍ ലഭിക്കും. നമ്പര്‍ ക്രമത്തിലെ വിതരണം തീര്‍ന്നതിന് ശേഷമാണ് ഇവര്‍ക്ക് ലഭിക്കുക.

സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം ഈ മാസം 20 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 സംബന്ധിച്ച് പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് മാത്രം പതിനാലരലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. 21472 മെട്രിക് ടണ്‍ അരിയാണ് നല്‍കാനായത്.

endosalfan ration distribution
Advertisment