Advertisment

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; കണ്ടുകെട്ടിയത് അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ള പഞ്ചസാര ഫാക്ടറി അടക്കമുള്ള വസ്തുവകകള്‍

New Update

publive-image

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ള സത്താറയിലെ പഞ്ചസാര ഫാക്ടറി, ഭൂമി, കെട്ടിടങ്ങള്‍, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവ അടക്കമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.

എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാര്‍ പ്രതികരിച്ചു. പഞ്ചസാര ഫാക്ടറി ഇ.ഡി കണ്ടുകെട്ടിയതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ajith pawar ed enforcement directorate
Advertisment