Advertisment

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം ഇന്ത്യ തള്ളി; പ്രശ്‌നം സമാധാനമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ന്യൂഡല്‍ഹിയും ബെയ്ജിംഗും നയതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ 1993 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ഉഭയകക്ഷി കരാറുകളെങ്കിലുമുണ്ടെന്നും അനുരാഘ് ശ്രീവാസ്തവ വ്യക്തമാക്കി.

ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കങ്ങളാണ് പിന്നീട് രൂക്ഷമായത്. സാധാരണ പട്രോളിംഗ് പോലും ചൈന തടസപ്പെടുത്തുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

ഗുല്‍ദോംഗ് മേഖലയ്ക്ക് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ലഡാക്കില്‍ ഇന്ത്യയും സേനയെ അധികമായി വിന്യസിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.

Advertisment