Advertisment

ഇടയ്ക്കിടെ ആ വീഡിയോ കാണും, ഇന്നും ബട്ലർ ​ഗുപ്ടില്ലിനെ റണ്ണൗട്ടാക്കുന്ന രം​ഗം കാണുമ്പോൾ രോമാഞ്ചമാണ്; വെള്ളപ്പന്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഏറെ പ്രശംസനീയമാണ്; ഇയോൻ മോർ​ഗനെ പ്രശംസിച്ചും ലോകകപ്പ് വിജയം ഓർത്തെടുത്തും മുൻ കോച്ച്

New Update

ഇം​ഗ്ലീഷ് ക്യാപ്റ്റനായ ഇയോൻ മോർ​ഗനെ പ്രശംസിച്ചും ലോകകപ്പ് വിജയം ഓർത്തെടുത്തും മുൻ കോച്ച് ട്രവർ ബെയ്ലിസ് രം​ഗത്ത്. കഴിഞ്ഞ അഞ്ച് വർഷമായുള്ള ഇം​ഗ്ലീഷ് ഏകദിനക്രിക്കറ്റിന്റെ വളർച്ചയ്ക്ക് മോർ​ഗന്റെ പങ്കുകളോർമിച്ചായിരുന്നു ബെയ്ലിസ് പ്രശംസാവാചകങ്ങൾ ചൊരിഞ്ഞത്. ഒരു ബാറ്റ്സമാൻ എന്ന നിലയിലും ക്യാപ്റ്റൻ‍ എന്ന നിലയിലും മികച്ച പ്രകടനമാണ് മോർ​ഗൻ കാഴ്ചവെച്ചത്.

Advertisment

publive-image

2015 ലെ നിരാശാജനകമായ ലോകകപ്പിനു ശേഷം ശക്തമായി തിരിച്ചുവന്ന ഇം​​ഗ്ലീഷ് നിര കഴിഞ്ഞ വർഷം ലോർഡ്സിൽ വെച്ച് മോർ​ഗന്റെ നേതൃത്വത്തിൽ കപ്പുയർത്തിയിരുന്നു.

മോർ​ഗൻ ആഴത്തിൽ ചിന്തിക്കുന്ന വ്യക്തിയാണ്. കളിക്കാരുടേയും കോച്ചിന്റേയും ബഹുമാനം അദ്ദേഹത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വെള്ളപ്പന്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഏറെ പ്രശംസനീയമാണ്. ബെയ്ലിസ് പറയുന്നു.

ലോകകപ്പിനു ശേഷമായിരുന്നു കഴിഞ്ഞ സെപ്തംബറിൽ ബെയ്ലിസ് കോച്ച് സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹം ന്യൂസിലാൻഡിനെതിരെയുള്ള ഫൈനൽ മത്സരവും ഓർമിച്ചെടുത്തു. അന്ന് അത്യന്തം ആവേശകരമായ ഫൈനലിൽ ആണ് ന്യൂസിലാൻഡിനെ കീഴ്പ്പെടുത്തി ഇം​ഗ്ലണ്ട് കിരീടമുയർത്തിയത്.

അവസാനം ഒരു പന്തിൽ 2 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നപ്പോൾ സൂപ്പർ ഓവറിൽ ന്യൂസിലാൻഡിന്റെ മാർട്ടിൻ ​ഗുപ്ടിൽ റണ്ണൗട്ടാവുകയായിരുന്നു. ഇടയ്ക്കിടെ ഞാൻ ആ വീഡിയോ രം​ഗങ്ങൾ കാണാറുണ്ട്. ഇന്നും ബട്ലർ റണ്ണൗട്ടാക്കുന്നത് കാണുമ്പോൾ രോമാഞ്ചമാണ്. ബെയ്ലിസ് പറയുന്നു.

sports news eon morgan
Advertisment