Advertisment

മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്; മറ്റു താരങ്ങളെല്ലാം ഐസൊലേഷനില്‍; ബയോ സെക്യൂര്‍ ബബിള്‍ സംവിധാനമുണ്ടായിട്ടും താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക; പാക് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഇത് കനത്ത തിരിച്ചടി

New Update

publive-image

Advertisment

ലണ്ടന്‍: പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ച്, മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ടീമിലെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു താരങ്ങളെല്ലാം ഐസൊലേഷനിലാണ്.

ബയോ സെക്യൂര്‍ ബബിള്‍ സംവിധാനമുണ്ടായിട്ടും താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാഴ്ത്തി. പരമ്പരയ്ക്ക് മുന്നോടിയായി ബ്രിസ്റ്റോളിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇംഗ്ലണ്ട്-പാകിസ്താൻ പരമ്പര മാറ്റമില്ലാതെ നടക്കും. ബെൻ സ്റ്റോക്ക്സിന്റെ നേതൃത്വത്തിൽ പുതിയ ടീമാകും പാകിസ്താനെതിരേ കളിക്കുക. രം. ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന പരമ്പരയിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമാണുള്ളത്.

cricket
Advertisment