Advertisment

‘എന്നൈ നോക്കി പായും തോട്ടാ’; ധനുഷ് ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ധനുഷ് ആരാധകന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് തമിഴ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ടാ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഡിസംബറില്‍ ആരംഭിക്കും. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.

മേഘ ആകാശ് ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. റൊമാന്റിക് ചിത്രമായ എന്നൈ നോക്കി പായും തോട്ടായുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മലയാളിയായ ജോമോണ്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

അതേസമയം, ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം യുട്യൂബില്‍ അമ്പതു മില്യണ്‍ വ്യൂസ് കടന്നിരിക്കുകയാണ്. 2017 ഫെബ്രുവരി 10നാണ് ഗാനം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ചിത്രം 2019 ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

 

Advertisment