Advertisment

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി താരദമ്പതികൾ ; ആലിയാ ഭട്ട് അമ്മയാകുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ : ബോളിവുഡ് താരദമ്പതികളായ ആലിയാ ഭട്ടും റൺബീർ കപൂറും  തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

‘ഞങ്ങൾക്ക് കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഭട്ട്  ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതിനൊപ്പം സ്‌കാൻ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഭർത്താവ് റൺബീർ കപൂറും തൊട്ടടുത്തിരിക്കുന്നത് കാണാം.

രൺബീർ കപൂറും ആലിയ ഭട്ടും അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷം ഏപ്രിൽ 14നാണ് ഇരുവരും വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷങ്ങളും ചടങ്ങുകളുമെല്ലാം നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖർ എല്ലാവരും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Advertisment