Advertisment

ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ വിതരണവും ഓൺലൈൻ സെമിനാറും നടത്തി

New Update

തൃശൂർ: റിജു ആൻഡ് പി എസ് കെ ക്ലാസ്സസിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. രാവിലെ കോലഴി കാമ്പസിൽ നടന്ന ചടങ്ങിൽ ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ റിജു ശങ്കർ വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഡയറക്ടർമാരായ അനിൽകുമാർ വി., പി. സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ ഓൺലൈൻ സെമിനാറിൽ എല്‍ത്തുരുത്ത് സെന്‍റ അലോഷ്യസ് കോളേജ് അസിസ്റ്റന്റ്‌ പ്രൊഫസ്സര്‍ ഡോ. ജെയിൻ ജെ. തേറാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ അനിൽകുമാർ വി. അധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ പി. സുരേഷ്കുമാർ, റിജു ശങ്കർ, കൺസൾട്ടൻ്റ് ഡോ. ബോബി ജോസ് എന്നിവർ പ്രസംഗിച്ചു.

environment day
Advertisment