തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല; വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാമെന്ന് ഇപി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാം.

Advertisment

publive-image

തൃക്കാക്കരയിൽ ട്വന്‍റി ട്വന്‍റി രാഷ്ട്രീയ നിലപാട് പറയട്ടെയെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാരെന്നും എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. എല്ലാവരും ഉറ്റുനോക്കുന്നത് ആം ആദ്മി പാർട്ടി- ട്വന്റി -20 സഖ്യത്തിന്റെ രാഷ്ട്രീയ നിലപാടാണ്. തൃക്കാക്കരയിൽ മുന്നണി ആരെയെങ്കിലും പിന്തുണക്കുമോ അതോ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമോയെന്നും ഇന്ന് പ്രഖ്യാപിച്ചേക്കും. ട്വന്റി ട്വന്റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.

Advertisment