Advertisment

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വപ്‌നയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കി ഇപി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വപ്‌നയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക്പരാതി നല്‍കി ഇപി ജയരാജന്‍.

Advertisment

publive-image

യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടി ജി സുനിൽ, കോൺഗ്രസ്സ് നേതാവ് ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവർക്കെതിരെ മന്ത്രി ഇപി ജയരാജനാണ് പരാതി നൽകിയത്.

മുഹമ്മദ് റിയാസും വീണ വിജയനും തമ്മിൽ ക്ലിഫ്ഹൗസിൽ വച്ച് നടന്ന വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.

ആ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പതിച്ചാണ് പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു.

ep jayarajan all news cm pinrayi
Advertisment