Advertisment

ദേഹാസ്വാസ്ഥ്യം; മന്ത്രി ഇ പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യവസായമന്ത്രി ഇ പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

publive-image

കഴിഞ്ഞ മാസം ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു.

നിരീക്ഷണം പൂർത്തിയാക്കി  ഔദ്യോഗിക  ചുമതലകൾ ഏറ്റെടുത്തു വരുന്നതിനിടെയാണ് ജയരാജന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ep jayarajan
Advertisment